എറണാകുളം റെയിൽവേ ലോക്കോ ഷെഡ് നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു; ആവശ്യമുന്നയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു; ലോക്കോ ഷെഡ് നിർത്തലാക്കിയാൽ കേരളത്തിൻറെ റെയിൽവേ വികസനത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു നേർചിത്രം ആയിരിക്കുമെന്ന് എംപി

തമിഴ്നാട് ഉൾപ്പെടെയുള്ള കേരളത്തിൻറെ അയൽ സംസ്ഥാനങ്ങളിൽ നിരവധി ലോക്കോ ഷെഡുകൾ ഉള്ള സ്ഥാനത്ത് എറണാകുളത്തുള്ള ഈ ഒരു ലോക്കോ ഷെഡ് മാത്രമാണ് കേരളത്തിൽ ഉള്ളത്. അത് തന്നെ നാളിതുവരെ ഇലക്ട്രിക് ലോക്കോ ഷെഡ് ആയി പൂർണമായും അപ്ഗ്രേഡ് ചെയ്ത് കഴിഞ്ഞിട്ടുമില്ല. 

New Update
john britas mp
Listen to this article
0.75x1x1.5x
00:00/ 00:00

ഡൽഹി: എറണാകുളം ലോക്കോ ഷെഡ് നിർത്തലാക്കുന്നത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ ചർച്ചകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് എംപി കേന്ദ്ര മന്ത്രിയ്ക്ക് കത്ത് അയച്ചത്. 

Advertisment

തമിഴ്നാട് ഉൾപ്പെടെയുള്ള കേരളത്തിൻറെ അയൽ സംസ്ഥാനങ്ങളിൽ നിരവധി ലോക്കോ ഷെഡുകൾ ഉള്ള സ്ഥാനത്ത് എറണാകുളത്തുള്ള ഈ ഒരു ലോക്കോ ഷെഡ് മാത്രമാണ് കേരളത്തിൽ ഉള്ളത്. അത് തന്നെ നാളിതുവരെ ഇലക്ട്രിക് ലോക്കോ ഷെഡ് ആയി പൂർണമായും അപ്ഗ്രേഡ് ചെയ്ത് കഴിഞ്ഞിട്ടുമില്ല. 


വർഷങ്ങളായി എറണാകുളത്തെ ഡീസൽ ലോക്കോ ഷെഡ് അടച്ചു പൂട്ടുവാൻ റെയിൽവേ അധികാരികൾ നീക്കം നടത്തിയിരുന്നതും അപ്പോഴെല്ലാം പ്രതിഷേധം ശക്തമായതിനെ തുടർന്ന് ദക്ഷിണ റെയിൽവേ പിൻവാങ്ങുകയുമാണ് ചെയ്തിരുന്നത്. 


തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ മാത്രമല്ല കൊങ്കൺ പാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ കൂടി മെയിന്റനൻസ് നടത്തിവരുന്ന വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എറണാകുളം ലോക്കോ ഷെഡ്. മാത്രമല്ല കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇതിൻറെ നവീകരണം നടന്നുവരികയുമാണ്. 

അതിനിടെ നാളിതുവരെ നൽകി വന്നിരുന്ന ഉറപ്പുകൾക്ക് വിരുദ്ധമായി ഇത് അടച്ചുപൂട്ടുകയാണെങ്കിൽ കേരളത്തിൻറെ റെയിൽവേ വികസനത്തോട് കാണിക്കുന്ന അവഗണനയുടെ  മറ്റൊരു നേർചിത്രം ആയിരിക്കും എന്നും എംപി കത്തിൽ  ചൂണ്ടിക്കാട്ടി.

Advertisment