ഉത്തരേന്ത്യയിൽ കടുത്ത മൂടൽമഞ്ഞ്: കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാൻ സാധ്യത

വരും ദിവസങ്ങളില്‍ മിക്കയിടങ്ങളിലും കുറഞ്ഞ താപനിലയില്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ്. പലയിടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹരിയാനയുടെ വടക്കന്‍ മേഖലകളിലും പഞ്ചാബിന്റെ ചില ഭാഗങ്ങളിലും ഇതിനകം തന്നെ മൂടല്‍മഞ്ഞ് രൂപപ്പെട്ട് കഴിഞ്ഞു.

Advertisment

രാത്രിയോടെ ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധനായ നവദീപ് ദഹിയ നല്‍കുന്ന സൂചന. ഡല്‍ഹി-എന്‍സിആര്‍, ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.


മൂടല്‍മഞ്ഞിനൊപ്പം തന്നെ താപനിലയിലും വലിയ കുറവ് അനുഭവപ്പെടും. വരും ദിവസങ്ങളില്‍ മിക്കയിടങ്ങളിലും കുറഞ്ഞ താപനിലയില്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. 

ഇതോടെ ഉത്തരേന്ത്യയില്‍ ശൈത്യം അതിന്റെ പാരമ്യത്തിലെത്തും. റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങളെ മൂടല്‍മഞ്ഞ് സാരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. 

Advertisment