ഡല്‍ഹി: ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഒന്നിലധികം സംസ്ഥാനങ്ങളെ കനത്ത മൂടല്‍മഞ്ഞ് ബാധിച്ചതിനാല്‍ വടക്കേ ഇന്ത്യയിലുടനീളം നൂറുകണക്കിന് വിമാനങ്ങളും നിരവധി ട്രെയിനുകളും വൈകി.
മൂടല്‍മഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിച്ചു. ദൃശ്യപരത കുറഞ്ഞതു മൂലം ഹരിയാനയിലുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു
ഡല്‍ഹി വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെ റണ്‍വേയിലെ ദൃശ്യപരത പൂജ്യമായി.തുടര്‍ന്ന് വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം 250-ലധികം വിമാനങ്ങള്‍ വൈകുകയും 40-ഓളം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു
പുലര്‍ച്ചെ 12.15നും 1.30നും ഇടയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ട്.