/sathyam/media/media_files/2026/01/27/alaguraja-2026-01-27-17-38-59.jpg)
ചെന്നൈ: തമിഴ്നാട്ടിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ച ബോംബാക്രമണ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊലപ്പെടുതത്തി. പെരമ്പല്ലൂരിൽ 30 വയസ്സുകാരനായ അളകുരാജയെയാണ് തെളിവെടുക്കാൻ കൊണ്ടുപോകും വഴി സംഘാർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനിടയിൽ പൊലീസ് വെടിവച്ചത്.
അള​ഗുരാജയെ തിരുമാൻദുരൈ വനത്തിൽ ഒളിപ്പിച്ച ബോംബുകൾ വീണ്ടെടുക്കാനും തെളിവെടുപ്പിനുമായി കൊണ്ടു പോയപ്പോഴാണ് സംഭവം. വനത്തിൽ പ്രവേശിച്ച ശേഷം പ്രതി ഒളിപ്പിച്ച് വച്ച ബോംബുകൾ എടുത്ത് പൊലീസിനു നേർക്ക് എറിയുകയായിരുന്നു.
ഒപ്പം ആയുധങ്ങൾ കൊണ്ട് പൊലീസുകാരെ പരുക്കേൽപ്പിക്കുകയും ചെയ്തതായി മം​ഗൽമേട് ഇൻസ്പെകടർ നന്ദകുമാർ പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ ശങ്കറിന് ​ഗുരുതരമായി പരുക്കേറ്റതായും. സ്വയരക്ഷാർത്ഥമാണ് ഇൻസ്പെട്കർ നന്ദകുമാർ വെടിയുതിർത്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
സബ് ഇൻസ്പെക്ടർ ശങ്കറിനെ പെരമ്പല്ലൂർ ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം അള​ഗുരാജയുടെ മൃതദേഹവും അതേ ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനായി എത്തിച്ചതായി പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us