Advertisment

ഷിന്‍ഡെയോ ഫഡ്‌നാവിസോ? ആരാകും മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി? ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നത് ഇങ്ങനെ

ബിജെപി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എന്നിവ ഉള്‍പ്പെടുന്നതാണ് മഹായുതി സഖ്യം.

New Update
Who'll be Maharashtra Chief Minister after NDA sweep? Devendra Fadnavis responds

മുംബൈ:  മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വിജയിച്ചതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സഖ്യ അംഗങ്ങള്‍ പരസ്പര ധാരണയിലൂടെ തീരുമാനമെടുക്കുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

Advertisment

മുഖ്യമന്ത്രിയെ സംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടാകില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് സഖ്യകക്ഷികളിലെയും നേതാക്കള്‍ ഒന്നിച്ചിരുന്ന് എല്ലാവര്‍ക്കും സ്വീകാര്യമായ തരത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ആദ്യദിനം മുതല്‍ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എന്നിവ ഉള്‍പ്പെടുന്നതാണ് മഹായുതി സഖ്യം.

 

 

Advertisment