/sathyam/media/media_files/2024/12/10/2zoWTEqOBkKqODyCAzqa.jpeg)
ന്യൂഡല്‍ഹി: വിമാനയാത്രയില്‍ പവര്‍ബാങ്ക് ഉപയോഗത്തില്‍ ഉള്‍പ്പെടെ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി ഡിജിസിഎ.
വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കരുത്. ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യരുത് എന്നും ഡിജിസിഎ വ്യക്തമാക്കുന്നു.
പവര്‍ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാര്‍ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണം എന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
പവര്‍ ബാങ്കില്‍ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ വ്യക്തമാക്കുന്നു.
പവര്‍ ബാങ്കുകളും മറ്റു ലിഥിയം ബാറ്ററിയടക്കമുള്ളവയും അടങ്ങിയ ഹാന്‍ഡ് വിമാനത്തിന്റെ ക്യാബിനുകളില്‍ സൂക്ഷിക്കരുത്.
ക്യാമറകളുടെ അടക്കം ബാറ്ററികളും ഇത്തരത്തില്‍ സീറ്റിന് മുകളിലുള്ള ക്യാബിനുകളില്‍ വയ്ക്കാന്‍ പാടില്ല.
വിമാനയാത്രക്കിടെ പവര്‍ ബാങ്കുകള്‍ കൈവശം വെക്കാമെങ്കിലും അവ ഉപയോഗിക്കരുത്.
വിമാനത്തിന്റെ സീറ്റിന് സമീപമുള്ള പവര്‍ ഔട്ട്‌ലെറ്റ് വഴി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും നിരോധനമുണ്ട്.
കഴിഞ്ഞ വര്‍ഷം, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.
100 വാട്ട്-മണിക്കൂറില്‍ താഴെ റേറ്റുചെയ്ത പവര്‍ ബാങ്കുകള്‍ മാത്രമേ യാത്രക്കാര്‍ കയ്യില്‍ കരുതാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ചാര്‍ജ് ചെയ്യുന്നതിനോ മൊബൈല്‍ ഉപകരണങ്ങള്‍ ഇതുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനോ അനുവാദമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us