ധർമ്മസ്ഥല കേസിൽ ഗുരുതര ആരോപണം; എസ്‌ഐടി ഉദ്യോഗസ്ഥന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകൻ

സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും സമ്മര്‍ദ്ദം മൂലമാണ് താന്‍ പരാതി നല്‍കിയതെന്ന് സാക്ഷിയെ കൊണ്ട് പറയിച്ച് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡു ചെയ്‌തെന്നാണ് പരാതി.

New Update
Untitledkul

ബംഗളൂരു: നിരവധി മൃതദ്ദേഹങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ സംസ്‌കരിച്ചെന്ന ധര്‍മ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം. പരാതി പിന്‍വലിക്കാന്‍ എസ്‌ഐടി ഉദ്യോഗസ്ഥന്‍ സാക്ഷിയെ നിര്‍ബന്ധിച്ചു എന്നാണ് ആരോപണം.

Advertisment

സാക്ഷിയുടെ അഭിഭാഷകനാണ് പരാതിയുമായി രംഗത്തെത്തിയത്. എസ്ഐടി അംഗമായ സിര്‍സി സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ ഗൗഡയ്ക്കെതിരേയാണ് പരാതി. 


സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും സമ്മര്‍ദ്ദം മൂലമാണ് താന്‍ പരാതി നല്‍കിയതെന്ന് സാക്ഷിയെ കൊണ്ട് പറയിച്ച് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡു ചെയ്‌തെന്നാണ് പരാതി.

സാക്ഷിയെ അറസ്റ്റു ചെയ്യുമെന്ന് പറഞ്ഞതായും ജയിലില്‍ പോകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അഭിഭാഷകന്‍ പരാതിയില്‍ ആരോപിച്ചു. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അന്വേഷണ സംഘത്തില്‍ നിന്നു നീക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

Advertisment