ധർമ്മസ്ഥലയിൽ കൂടുതൽ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച 11-ാമത്തെ സ്ഥലത്ത് നിന്ന് തലയോട്ടികളുടെയും മനുഷ്യ അസ്ഥികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി

ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. 

New Update
Untitledmotr

ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ തിരച്ചിലിനിടെ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയതായി പൊലീസ്. ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച 11-ാമത്തെ സ്ഥലത്ത് നിന്ന് തലയോട്ടികളുടെയും മനുഷ്യ അസ്ഥികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി എസ്ഐടി പറഞ്ഞു. 

Advertisment

ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. 

ഇതിനുപിന്നാലെ രണ്ട് പതിറ്റാണ്ടുകളായി നഗരത്തില്‍ നടന്ന കൊലപാതകം, ബലാത്സംഗം, നിയമവിരുദ്ധമായ ശവസംസ്‌കാരങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് സര്‍ക്കാര്‍ എസ്ഐടി രൂപീകരിച്ചത്.

Advertisment