New Update
/sathyam/media/media_files/2025/08/07/dharmasthala-untitledtarif-2025-08-07-13-51-50.jpg)
ഡല്‍ഹി: കൂട്ട ശവസംസ്‌കാര കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പുകള്‍ നടത്തുന്ന കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ ബുധനാഴ്ച രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മൂന്ന് യൂട്യൂബ് ചാനലുകളെ പ്രതിനിധീകരിക്കുന്ന നാല് പേരെ ഒരു വലിയ ജനക്കൂട്ടം ആക്രമിച്ചു.
Advertisment
ബിഗ് ബോസ് കന്നഡയിലെ മത്സരാര്‍ത്ഥിയായ രജത്തിനെ അഭിമുഖം ചെയ്യുന്നതിനിടെ അജയ് അഞ്ചന്‍, അഭിഷേക്, വിജയ്, ഒരു ക്യാമറാമാന്‍ എന്നീ യൂട്യൂബര്‍മാരെ പങ്കല്‍ ക്രോസിന് സമീപം 60 ഓളം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. ക്യാമറ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്..
നാലുപേരെയും ഉജിരെയിലെ ബെനക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
2012ല്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ വസതിക്ക് സമീപമാണ് ആക്രമണം നടന്നത്.