ധർമസ്ഥല വ്യാജ കേസ് കെട്ടിചമച്ച ആറ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി. ഭാരതീയ നാ​ഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 215 പ്രകാരം ബെൽത്തങ്ങാടി കോടതിയിലാണ് റിപ്പോ‍ട്ട് സമർപ്പിച്ചത്.

പരാതിക്കാരനായ സാക്ഷി ചിന്നയ്യ, മഹേഷ് ഷെട്ടി, ​ഗിരീഷ് മത്തണ്ണാവർ, ടി ജയന്ത്, വിട്ടൽ ​ഗൗഡ, സുജാത എന്നിവരടക്കം ആറ് പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്.

New Update
Untitledmotr

ബം​ഗളൂരു: ധർമ്മസ്ഥല കേസിൽ ആറ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 

Advertisment

ഭാരതീയ നാ​ഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൽഎസ്എസ്) സെക്ഷൻ 215 പ്രകാരം ബെൽത്തങ്ങാടി കോടതിയിലാണ് റിപ്പോ‍ട്ട് സമർപ്പിച്ചത്. 

പരാതിക്കാരനായ സാക്ഷി ചിന്നയ്യ, മഹേഷ് ഷെട്ടി, ​ഗിരീഷ് മത്തണ്ണാവർ, ടി ജയന്ത്, വിട്ടൽ ​ഗൗഡ, സുജാത എന്നിവരടക്കം ആറ് പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്.

3,900 പേജുകളുള്ളതാണ് കുറ്റപത്രം. വ്യാജ രേഖ ചമയ്ക്കൽ, വ്യാജ തെളിവുകൾ നൽകൽ, മറ്റ് കുറ്റകൃത്യങ്ങളടക്കം പ്രതികൾക്കെതിരെ ചുമത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

മൃതദേഹങ്ങൾ കൈകാര്യം ചെയ്ത രീതിയും ശവസംസ്കാരത്തിലേക്ക് നയിച്ച സാഹചര്യങ്ങളേയും കുറിച്ച് വ്യാപകമായ ആശങ്കകളും ചോദ്യങ്ങളും ഉയർത്തിയ ധർമ്മസ്ഥല കൂട്ട ശവസംസ്കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസിലേക്ക് നയിച്ചത്. 

പൊരുത്തക്കേടുകൾ പുറത്തു വന്നതും പൊതുജന സമ്മർദ്ദം ശക്തമായി ഉയർന്നതോടെയുമാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയത്.

Advertisment