/sathyam/media/media_files/2025/11/24/dharmendra-2025-11-24-16-08-17.jpg)
ഡൽഹി: തൊണ്ണൂറാം പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, അരങ്ങൊഴിഞ്ഞ ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 300ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ബോളിവുഡിന്റെ എക്കാലത്തെയും ‘ആക്ഷൻ കിംഗ്’ ആണ് ധർമേന്ദ്ര.
പഞ്ചാബ് സ്വദേശിയായ ധർമ്മേന്ദ്ര 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു.
നടി ഹേമമാലിനിയാണ് ഭാര്യ. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്. ബോളിവുഡിലെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളായിരുന്നു. അദ്ദേഹത്തിന് 450കോടിയിലേറെ ആസ്തിയുണ്ടായിരുന്നു. കുടുംബത്തിന്റെ (ഡിയോൾ ഫാമിലി) മൊത്തം ആസ്തി 1,000 കോടിയിലേറെയാണ്.
/filters:format(webp)/sathyam/media/media_files/2025/11/24/dharmendra-2-2025-11-24-16-15-39.jpg)
കഴിഞ്ഞ വർഷം, തന്റെ കരിയറിലെ 64-ാം വർഷം പേര് ധർമ്മേന്ദ്ര പരിഷ്കരിച്ചിരുന്നു. തേരി ബാത്തോം മേം ഏസാ ഉല്‌ത്സാ ജിയാ എന്ന സിനിമയുടെ ടൈറ്റിൽ കാർഡിൽ ധർമ്മേന്ദ്ര സിംഗ് ഡിയോൾ എന്നാണ് പേര്. ഇതുവരെ പേരിനൊപ്പം ചേർത്ത സർനെയിമാണ് 88 കാരനായ ധർമ്മേന്ദ്ര ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ധരം സിംഗ് ഡിയോൾ എന്നാണ് ധർമ്മേന്ദ്രയുടെ യഥാർത്ഥ പേര്. 1960 ൽ റിലീസ് ചെയ്ത ദിൽ ഭി തേരാ ഹംഭി തേരേ എന്ന ചിത്രത്തിലൂടൊണ് ബോളിവുഡ് അരങ്ങേറ്റം. തേരി ബാത്തോം മേം ഏസാ ഉല്‌ത്സാ ജിയായിൽ നായകനായ ഷാഹിദ് കപൂറിന്റെ മുത്തച്ഛന്റെ വേഷമാണ് ധർമ്മേന്ദ്ര അവതരിപ്പിക്കുന്നത്.
കൃതി സനോൺ ആണ് നായിക. രൺവീർസിംഗും ആലിയഭട്ടും പ്രധാന വേഷത്തിൽ എത്തിയ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലും ധർമ്മേന്ദ്ര അഭിനയിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/24/dharmendra-3-2025-11-24-16-17-37.jpg)
സിനിമയിൽ മാത്രമല്ല, ബിസിനസിലും സൂപ്പർ സ്റ്റാറായിരുന്നു ധർമ്മേന്ദ്ര. ദേശീയപാത 44ൽ ഹരിയാന- ഡൽഹി ഹൈവേയിലാണ് ധർമ്മേന്ദ്രയുടെ ഹി-മാൻ ധാബ. ‘ഗരം ധരം ധാബ’ എന്ന റസ്റ്റോറന്റും അദ്ദേഹത്തിന്റെ സ്വന്തമാണ്. ധർമേന്ദ്രയുടെ സിനിമകളുടെ തീമിലാണ് റസ്റ്റോറന്റുകൾ.
മുംബൈയ്ക്കും പൂനെയ്ക്കും മധ്യേയുള്ള, മലയോരമായ ലോണാവാലയിൽ 100 ഏക്കറിൽ ധർമേന്ദ്ര സജ്ജമാക്കിയ ഫാംഹൗസ് ഏറെ പ്രശസ്തമാണ്. വിജയ്ത പ്രൊഡക്ഷൻസ് എന്ന പേരിൽ ബോളിവുഡിൽ പ്രൊഡക്ഷൻ കമ്പനിയും അദ്ദേഹം 1983ൽ തുടങ്ങിയിരുന്നു.
മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരെ ബോളിവുഡിന് പരിചയപ്പെടുത്തിയ ‘ബേട്ടാബ് ആൻഡ് ബർസാത്’ എന്ന ചിത്രം വിജയ്ത ഫിലിംസിന്റെ ബാനറിലായിരുന്നു. പേരക്കുട്ടിയായ കരൺ ഡിയോളിന്റെ ആദ്യ ചിത്രം ‘പൽ പൽ ദിൽ കെ പാസ്’ നിർമിച്ചതും ധർമേന്ദ്രയാണ്.
പ്രിയതമ ഹേമ മാലിനിയ്ക്കായി മഥുരയിൽ 2019ൽ ധർമ്മേന്ദ്ര പ്രചാരണത്തിനിറങ്ങിയിരുന്നു. മഥുര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഹേമ 3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
ഹേമ മാലിനിയ്ക്കായി വോട്ട് ചെയ്യണമെന്നും അല്ലെങ്കിൽ നഗരത്തിന്റെ വികസനത്തിനായി തങ്ങൾക്ക് യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും ധർമ്മേന്ദ്ര മഥുരയിൽ പ്രചാരണ റാലിയിൽ പറഞ്ഞിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/24/hema-malini-dharmendra-2025-11-24-16-16-48.jpg)
താൻ മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തികൾ തിരഞ്ഞെടുപ്പിൽ ജയിക്കാൻ തന്നെ സഹായിക്കുമെന്ന് ഹേമ മുമ്പ് പറഞ്ഞിരുന്നു. മണ്ഡലത്തിലെ എല്ലാ മേഖലകളിലും വെളളവും വൈദ്യുതിയും താൻ എത്തിച്ചന്നും കൂടാതെ, റോഡുകൾ വികസിപ്പിക്കുകയും മഥുരയിൽ പുതിയ പാസ്പോർട്ട് ഒഫിസ് തുറക്കുകയും ചെയ്യതെന്ന് ഹേമ പറഞ്ഞിരുന്നു.
ഇതിനൊപ്പം ധർമ്മേന്ദ്രയുടെ പ്രചാരണവും കൂടിയായതോടെ 6,71,293 വോട്ട് നേടി ഹേമമാലിന് പാട്ടുംപാടി ജയിച്ചു. 2024ലെ തിരഞ്ഞെടുപ്പിലും ഹേമ മഥുരയിൽ നിന്ന് വിജയിച്ചു. തുടർച്ചയായ മൂന്നാം വിജയമാണിത്. 2003മുതൽ 2009വരെ രാജ്യസഭാ എം.പിയുമായിരുന്നു.
ദേശ-ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചത്.
ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണ്.
/filters:format(webp)/sathyam/media/media_files/2025/02/21/Q7CTQWUXL2eNVI14lOVe.jpg)
രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി.
പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര. ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us