കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പെൺകുട്ടി അറസ്റ്റിൽ

2024 ഡിസംബറില്‍, ടാനിയയുമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. ടാനിയ യുവതിയെ ബസില്‍ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.

New Update
Untitled

ധോല്‍പൂര്‍: ഫേസ്ബുക്കില്‍ പ്രണയത്തിലായതിനെത്തുടര്‍ന്ന് കാമുകനെ കാണാന്‍ ധോല്‍പൂരിലെത്തിയ ബംഗ്ലാദേശി പെണ്‍കുട്ടി അറസ്റ്റില്‍. എട്ട് മാസമായി വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെയും ഇന്ത്യാക്കാരനായ ഭര്‍ത്താവിനെയും പോലീസ് പിടികൂടി. 


Advertisment

പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തുവരികയാണ്. ബംഗ്ലാദേശി യുവതി ഒരു തദ്ദേശീയ യുവാവുമായി നിയമവിരുദ്ധമായി വിവാഹം കഴിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.


അറസ്റ്റിലായ യുവതി ജന്നത്ത് ബംഗ്ലാദേശില്‍ നിന്നുള്ളയാളാണ്. 2023 ല്‍, ധോല്‍പൂരിലെ കബീര്‍ ഖാനുമായി ഫേസ്ബുക്കില്‍ സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. ബംഗ്ലാദേശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ടാനിയയുമായി അവര്‍ പരിചയപ്പെട്ടു.

2024 ഡിസംബറില്‍, ടാനിയയുമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. ടാനിയ യുവതിയെ ബസില്‍ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.


കുറച്ച് ദിവസം അവിടെ പാര്‍പ്പിച്ച ശേഷം ആധാര്‍ കാര്‍ഡ് ഉണ്ടാക്കി. ഇതിനുശേഷം, മുംബൈയിലേക്കും അവിടെ നിന്ന് ഇന്‍ഡോറിലേക്കും കൊണ്ടുപോയി. 


കബീര്‍ പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കുറച്ചു ദിവസം താമസിപ്പിച്ചു. ഇതിനുശേഷം ഇരുവരും ധോല്‍പൂരിലെത്തി വിവാഹിതരായി.

Advertisment