റാഞ്ചിയിൽ ധോണിക്ക് 'നോ ബോൾ'; അമിതവേഗതയ്ക്ക് 1000 രൂപ പിഴ ശിക്ഷ

മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍ വേഗത അനുവദനീയമായ മേഖലയില്‍ ധോണിയുടെ കാര്‍ നിശ്ചിത പരിധി കടന്നതായി സിസ്റ്റം രേഖപ്പെടുത്തി.

New Update
Untitled

റാഞ്ചി: ഗ്രൗണ്ടിലെ വേഗതയ്ക്ക് കൈയടി വാങ്ങാറുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് റോഡിലെ വേഗതയ്ക്ക് പിഴ. റാഞ്ചി നഗരത്തില്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് ട്രാഫിക് പോലീസ് 1000 രൂപ പിഴ ചുമത്തി.

Advertisment

റാഞ്ചി കങ്കെ റിംഗ് റോഡിലെ ബിര്‍സ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം വെച്ചാണ് ധോണിയുടെ ആഡംബര വാഹനം ട്രാഫിക് നിയമം ലംഘിച്ചത്. മാര്‍ച്ച് ഒന്നിന് നടന്ന നിയമലംഘനം റാഞ്ചി പോലീസിന്റെ അത്യാധുനിക എ.ഐ ക്യാമറകളാണ് കണ്ടെത്തിയത്.


മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍ വേഗത അനുവദനീയമായ മേഖലയില്‍ ധോണിയുടെ കാര്‍ നിശ്ചിത പരിധി കടന്നതായി സിസ്റ്റം രേഖപ്പെടുത്തി.

നിയമലംഘനം നടന്നയുടന്‍ തന്നെ ഓട്ടോമേറ്റഡ് സിസ്റ്റം വഴി ഇ-ചലാന്‍ ജനറേറ്റ് ചെയ്യപ്പെടുകയായിരുന്നു. റാഞ്ചിയിലെ പ്രധാന റോഡുകളില്‍ 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങള്‍ സജീവമാണെന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സിവിലിയന്‍ എന്നോ വി.ഐ.പി എന്നോ വ്യത്യാസമില്ലാതെ, അമിതവേഗതയോ സിഗ്‌നല്‍ ലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.

Advertisment