രാജ്യത്ത് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിന് അറുതിയില്ല. ഡൽഹിയിൽ ഡോക്ടർ ദമ്പതികൾക്ക് നഷ്ടമായത് 15 കോടി രൂപ. ഇരുവരും വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞ​ത് 17 ദിവസം. തട്ടിപ്പിനിരയായത് 48 വർഷം അമേരിക്കയിൽ സേവനം ചെയ്തശേഷം മടങ്ങിയെത്തിയ ദമ്പതികൾ

New Update
2771213-digital-arrest

ന്യൂഡൽഹി: രാജ്യത്ത് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് അന്ത്യമില്ലാതെ തുടരുന്നു. ഡൽഹിയിൽ ഡോക്ടർ ദമ്പതികളായ ഓം തനേജയും ഇന്ദിര തനേജയും 17 ദിവസം ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ വീട്ടുതടങ്കലിലാക്കി സൈബർ കുറ്റവാളികൾ 14.85 കോടി രൂപ തട്ടിയെടുത്തു.

Advertisment

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഉദ്യോഗസ്ഥനെന്ന വ്യാജേന ഇന്ദിരയുടെ ഫോണിലേക്കുള്ള വിളിയോടെയാണ് തട്ടിപ്പ് തുടങ്ങിയത്. 

ഫോൺ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നുവെന്നും, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് യൂണിഫോം ധരിച്ച ഒരാൾ വീഡിയോ കോൾ ചെയ്ത് ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തതായി അറിയിച്ചു.

രണ്ടാഴ്ചകളോളം ദമ്പതികളെ നിരീക്ഷണത്തിലാക്കി, വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിപ്പിക്കാൻ നിർബന്ധിച്ചു. എട്ട് അക്കൗണ്ടുകളിലേക്കായി പലതവണകളിൽ വൻതുക ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ ചോദിച്ച സംശയങ്ങൾക്ക് നൽകേണ്ട മറുപടികൾ പോലും തട്ടിപ്പുകാർ പരിശീലിപ്പിച്ചതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment