/sathyam/media/media_files/2025/08/22/cyber-bullying-2025-08-22-19-45-03.jpg)
ഡൽഹി: സി.ബി.ഐയും പോലീസും ജഡ്ജിയുമൊക്കെ ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റ് നടത്തുന്ന തട്ടിപ്പുകാർ ജനങ്ങളിൽ നിന്ന് കൊള്ളയടിച്ചത് 3000 കോടിയിലേറെ രൂപ.
അപമാനം ഭയന്ന് പുറത്തറിയിക്കാത്ത കേസുകൾ ഇതിന്റെ പലമടങ്ങുണ്ടാവും. ചുരുക്കത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായി ഡിജിറ്റൽ അറസ്റ്റ് മാറിയിരിക്കുകയാണ്.
വിഷയത്തിൽ നേരിട്ട് ഇടപെട്ട് കേസെടുത്ത സുപ്രീംകോടതി ഈ കേസുകളിലെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുമെന്നാണ് സൂചന.
/filters:format(webp)/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർക്കാനും ജനങ്ങളെ കൊള്ളയടിക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണ് ഡിജിറ്റൽ അറസ്റ്റെന്നാണ് വിലയിരുത്തൽ. വിദേശത്തിരുന്ന് ചില ക്രൈം സിൻഡിക്കേറ്റുകളാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
തട്ടിപ്പുസംഘങ്ങൾക്ക് വിപുലമായ സാമ്പത്തിക, സാങ്കേതിക പിൻബലമുണ്ടെന്നും സി.ബി.ഐ പറയുന്നു. ഇന്ത്യയിലെ നിയമ സംവിധാനത്തിൽ ഓൺലൈനായി ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല.
/filters:format(webp)/sathyam/media/media_files/2025/06/19/images372-cyber-crime-2025-06-19-19-50-05.jpg)
 
നിയമപാലകരായോ കോടതി ഉദ്യോഗസ്ഥരായോ സർക്കാർ ഏജൻസികളിലെ ജീവനക്കാരായോ വേഷംമാറി ഓഡിയോ, വീഡിയോ കോളുകളിലൂടെ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന, സൈബർ കുറ്റകൃത്യമാണ് ഡിജിറ്റൽ അറസ്റ്റ്.
ഇതിൽ തട്ടിപ്പുകാർ ഇരകളെ ബന്ദികളാക്കുകയും പണം നൽകാൻ മാനസികമായി സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.
തട്ടിപ്പുകാർ നിയമപാലകരായി അഭിനയിച്ച് ഇരകളെ ഭയപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കള്ളക്കേസെടുക്കും. അവർ പിന്നീട് പണം ആവശ്യപ്പെടുകയും പണമടയ്ക്കാൻ അവരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും.
സി.ബി.ഐ, കസ്റ്റംസ്, എൻഫോഴ്സ്‌മെന്റ്, പൊലീസ് ഉദ്യോഗസ്ഥരായും സുപ്രീംകോടതി ജഡ്ജിമാരായും വരെ വേഷംകെട്ടി തട്ടിപ്പ് നടത്തുന്നുണ്ട്. മ്യാൻമാർ, തായ്‌ലാൻഡ് പോലുള്ള വിദേശ രാജ്യങ്ങളിലിരുന്നാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്ന് സി.ബി.ഐ കണ്ടെത്തി.
/filters:format(webp)/sathyam/media/media_files/2025/10/13/ed-cbi-2025-10-13-19-17-02.jpg)
ഡിജിറ്റൽ അറസ്റ്റ് കേസുകൾ അന്വേഷിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ സി.ബി.ഐയ്ക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഡിജിറ്റൽ അറസ്റ്റ് കേസുകളിലെ അന്വേഷണത്തിനായി സി.ബി.ഐയ്ക്ക് കൂടുതൽ അധികാരം നൽകുന്നതും പരിഗണനയിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us