ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേരില്‍ ഡിജിറ്റല്‍ അറസ്റ്റ്; 68കാരിയില്‍ നിന്ന് 3.71 കോടി രൂപ തട്ടി.. തെക്കന്‍ മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലേയും കേന്ദ്ര ഏജന്‍സികളിലേയും ഉദ്യോഗസ്ഥരായി വേഷമിട്ട സൈബര്‍ കുറ്റവാളികള്‍ വ്യാജ ഓണ്‍ലൈന്‍ കോടതി വിചാരണയും നടത്തി

തെക്കന്‍ മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലേയും കേന്ദ്ര ഏജന്‍സികളിലേയും ഉദ്യോഗസ്ഥരായി വേഷമിട്ട സൈബര്‍ കുറ്റവാളികള്‍ വ്യാജ ഓണ്‍ലൈന്‍ കോടതി വിചാരണയും നടത്തി.

New Update
images(372) cyber crime

മുംബൈ: ജഡ്ജിയെന്ന വ്യാജേന സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.

Advertisment

മുംബൈയിലെ 68കാരിയായ സ്ത്രീയെ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 3.71 കോടി രൂപ തട്ടിയെടുത്തത്.

തെക്കന്‍ മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലേയും കേന്ദ്ര ഏജന്‍സികളിലേയും ഉദ്യോഗസ്ഥരായി വേഷമിട്ട സൈബര്‍ കുറ്റവാളികള്‍ വ്യാജ ഓണ്‍ലൈന്‍ കോടതി വിചാരണയും നടത്തി.

ജസ്റ്റിസ് ചന്ദ്രചൂഡ് ആണെന്ന് പറഞ്ഞാണ് വിചാരണ നടത്തിയത്. അന്ധേരിവെസ്റ്റില്‍ താമസിക്കുന്ന പരാതിക്കാരിയായ സ്ത്രീ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാര്‍ പണം കൈക്കലാക്കിയത്.

 ഈ വര്‍ഷം ഓഗസ്റ്റ് 18നും ഒക്ടോബര്‍ 13നും ഇടയിലാണ് കുറ്റകൃത്യം നടന്നത്.

കൊളാബ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞാണ് സ്ത്രീക്ക് കോള്‍ വന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. 

ആരോടും ഇക്കാര്യം വെളിപ്പെടുത്തരുതെന്നും അന്വേഷണം സിബിഐക്ക് കൈമാറുകയാണെന്നും ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എസ് കെ ജയ്‌സ്വാള്‍ എന്ന ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി സ്ത്രീയോട് സ്വന്തം ജീവിതം രണ്ടോ മൂന്നോ പേജില്‍ എഴുതി നല്‍കാനും ആവശ്യപ്പെട്ടു.

തുടര്‍ന്ന് സൈബര്‍ കുറ്റവാളികള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുടെ മുന്നില്‍ വിഡിയോകോളിലൂടെ അവരെ ഹാജരാക്കി.

പരിശോധനയ്ക്കായി അവരുടെ നിക്ഷേപ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടു

 നിരപരാധിയാണെന്ന് ബോധ്യമുണ്ടെന്നും ജാമ്യം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അയാള്‍ പറഞ്ഞു.

രണ്ട് മാസം കൊണ്ട് 3.75 കോടി രൂപ ഒന്നിലധികം ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൈമാറി. പണം കിട്ടിക്കഴിഞ്ഞപ്പോള്‍ പ്രതികള്‍ കോണ്‍ടാക്ട് ചെയ്യുന്നത് നിര്‍ത്തി. അപ്പോഴാണ് ചതിക്കപ്പെട്ടുവെന്ന് മനസിലായത്.

Advertisment