ഉറക്ക​ഗുളിക വാങ്ങാൻ സെർച്ച് ചെയ്തു; ഡിജിറ്റൽ അറസ്റ്റിലായ 62കാരിക്ക് നഷ്ടമായത് 77 ലക്ഷം രൂപ

New Update
Cyber fraud called 'pig butchering scam' targeting unemployed youths: Centre

ഡൽഹി: ഡോക്ടർ നിർദേശിച്ച ഉറക്ക ഗുളികകൾ വാങ്ങുന്നതിനായി മെഡിക്കൽ സ്റ്റോറുകളുടെ വെബ്സൈറ്റ് സന്ദർശിച്ച 62 കാരിയുടെ 77 ലക്ഷം രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്തു. 

Advertisment

മരുന്നുകൾ ഓൺലൈൻ ആയി വാങ്ങിയതിന് ശേഷം നിയമവിരുദ്ധമായ മരുന്നുകൾ വാങ്ങിയെന്ന് ആരോപിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കണം എന്ന് പറഞ്ഞ് ആദ്യം മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് മറ്റൊരാൾ ഈ പണം തിരികെ ലഭിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ബന്ധപ്പെടുകയും. 20,000 രൂപ തിരികെ നൽകി വിശ്വാസം ആർജിക്കുകയുമായിരുന്നു.

പിന്നീട് നിരപരാധിത്വം തെളിയിക്കാമെന്ന് പറഞ്ഞ് നല്ലവാനായി അഭിനയിച്ച് ആൾ ഉൾപ്പെട നാല് പേർ വീഡിയോ കാൾ ചെയ്യുകയും. അവരെ വിശ്വസിച്ച സ്ത്രീ അവർ പറയുന്ന കാര്യങ്ങൾ ചെയ്ത് അറിയാതെ നെറ്റ് ബാങ്കിംഗ് ആക്‌സസ് നൽകുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ട് കാലിയായി.

ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. നഷ്ടമായ തുകയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മാത്രമേ തിരികെ ലഭിച്ചിട്ടുള്ളൂ. പണം നിരവധി അക്കൗണ്ടുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് പൊലീസ് പരിശോധിച്ച് വരുകയാണ്.

Advertisment