/sathyam/media/media_files/YyIf8D1VTUj699rUzGu9.jpeg)
ന്യൂ​ഡ​ൽ​ഹി: ജിം​നാ​സ്റ്റി​ക്​സ് താ​രം ദി​പ ക​ര്‍​മാ​ക്ക​ര്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. ജിം​നാ​സ്റ്റി​ക്​സി​ൽ ഒ​ളി​മ്പി​ക്​സി​ല്‍ ഇ​ന്ത്യ​ക്കാ​യി പ​ങ്കെ​ടു​ത്ത ആ​ദ്യ വ​നി​താ താ​ര​മാ​ണ് ദി​പ.
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ദി​പ ത​ന്‍റെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഭാ​വി​യി​ല്‍ പു​തി​യ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലും പ​രി​ശീ​ല​ക, ഉ​പ​ദേ​ഷ്ടാ​വ് റോ​ളു​ക​ളി​ല്‍ എ​ത്താ​നും ശ്ര​മം ന​ട​ത്തു​മെ​ന്നും വി​ര​മി​ക്ക​ല്‍ കു​റി​പ്പി​ല്‍ താ​രം വ്യ​ക്ത​മാ​ക്കി.
2016ലെ ​റി​യോ ഒ​ളി​മ്പി​ക്​സി​ല്‍ പ​ങ്കെ​ടു​ത്ത താ​ര​ത്തി​ന് മെ​ഡ​ല്‍ ത​ല​നാ​രി​യ​ഴ്ക്കാ​ണ് ന​ഷ്ട​മാ​യ​ത്. ജിം​നാ​സ്റ്റി​ക്​സി​ലെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ പ്രൊ​ദു​നോ​വ് വോ​ള്‍​ട്ട് അ​വ​ത​രി​പ്പി​ച്ച ദീ​പ ഫൈ​ന​ലി​ല്‍ നാ​ലാ​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. വെ​ങ്ക​ല മെ​ഡ​ല്‍ വെ​റും 0.15 പോ​യി​ന്‍റി​നാ​ണ് ദി​പ​ക്ക് അ​ന്ന് ന​ഷ്ട​മാ​യ​ത്.
ഗ്ലാ​സ്​കോ​യി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും ഹി​രോ​ഷ​മി​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ദി​പ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us