അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരില്‍ 23 കാരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിര്‍ദ് പട്ടേലും

അഹമ്മദാബാദിലെ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു.

New Update
dirdh-patel

ഡല്‍ഹി: ജൂണ്‍ 12 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Advertisment

അഹമ്മദാബാദിലെ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു.


അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലണ്ടനിലേക്ക് മടങ്ങുകയായിരുന്ന 23 കാരനായ ക്രിക്കറ്റ് താരമായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അഹമ്മദാബാദ് വിമാനാപകടത്തില്‍ 23 കാരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിര്‍ധ് പട്ടേലും ഉള്‍പ്പെട്ടിരുന്നു. അടുത്തിടെ അദ്ദേഹം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. ദിര്‍ധ് മുമ്പ് എയര്‍ഡേല്‍ & വാര്‍ഫെഡേല്‍ സീനിയര്‍ ക്രിക്കറ്റ് ലീഗിന് വേണ്ടി കളിച്ചിരുന്നു.