ദിസ്പൂർ: അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 18 ഓളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
ദിമാ ഹസാവോ ജില്ലയിലെ വ്യവസായ നഗരമായ ഉമ്രാങ്‌സോയിലുള്ള അനധികൃതമായി പണിനടന്നുകൊണ്ടിരുന്ന കൽക്കരി ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നത്.
കൽക്കരി ഖനിക്ക് 300 അടി താഴ്ചയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്വാറിയുടെ 100 അടിയോളം വെള്ളമെത്തിയതായി അധികാരികൾ പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംഘങ്ങൾ മേഘാലയ അതിർത്തിയോട് ചേർന്നുള്ള അപകടപ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ സഹായം സംസ്ഥാനം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു