ഡല്‍ഹി: 21 വയസ്സുള്ള ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ സ്വകാര്യ വീഡിയോകള്‍ യുവാവ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ദമ്പതികള്‍ കുറച്ചുകാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. വിവാഹത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെത്തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി
വേര്‍പിരിയലിന് ശേഷം വിവാഹമോചനം തേടാനുള്ള തീരുമാനം യുവതി ഭര്‍ത്താവിനെ അറിയിച്ചു. പ്രതികാരമായി ഇയാള്‍ ഭാര്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അശ്ലീല കമന്റുകള്‍ സഹിതം അപ്ലോഡ് ചെയ്യുകയായിരുന്നു.
ഇരുവരും ഒരേ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതിനു ശേഷവും യുവതി ഭര്‍ത്താവിന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്കുള്ള ആക്സസ് നിലനിര്‍ത്തിയിരുന്നു
ഭാരതീയ ന്യായ സംഹിത സെക്ഷൻ 351(2), 356(2), ഐടി ആക്ടിലെ സെക്ഷൻ 66(e), 67 എന്നിവ പ്രകാരം ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.