ബംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി ഹര്‍ഷവര്‍ദ്ധിനി രന്യ എന്ന രന്യ റാവുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അതെസമയം രന്യ റാവു ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ട് മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഡി കെ ശിവകുമാര്‍ തള്ളിക്കളഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ബന്ധവുമില്ലെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
'ഒരു മന്ത്രിക്കും ഇതില്‍ പങ്കില്ല, ഞങ്ങള്‍ക്ക് ഒന്നും അറിയില്ല'. ഇതെല്ലാം തികഞ്ഞ രാഷ്ട്രീയ അസംബന്ധമാണ്. നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. ഞങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. 'കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്, അങ്ങനെ ചെയ്യട്ടെ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അടുത്തിടെ അറസ്റ്റിലായ കന്നഡ നടി രന്യ റാവു, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി വളരെയധികം പീഡിപ്പിച്ചുവെന്ന് നടി പറഞ്ഞു.
2025 മാര്‍ച്ച് 3 ന് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് കന്നഡ നടി രന്യ റാവു 14.2 കിലോഗ്രാം സ്വര്‍ണ്ണവുമായി പിടിക്കപ്പെട്ടത്. ദുബായില്‍ നിന്ന് 14.2 കോടി രൂപയുടെ സ്വര്‍ണം അനധികൃതമായി കൊണ്ടുവന്ന് 4.8 കോടി രൂപയുടെ തീരുവ വെട്ടിക്കാന്‍ നടി ശ്രമിച്ചതായി ഡിആര്‍ഐ വെളിപ്പെടുത്തി.