കേന്ദ്ര ബജറ്റിൽ കര്‍ണാടകയെ പൂര്‍ണ്ണമായും അവഗണിച്ചു; ബെംഗളൂരുവിനെ മോദി മറന്നോ എന്ന് ഡി.കെ ശിവകുമാർ; തൊഴിലുറപ്പ് പദ്ധതിയിലും കടുത്ത അതൃപ്തി

നഗരവികസന മന്ത്രി കൂടിയായ ഡി.കെ. ശിവകുമാര്‍ സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനെ അവഗണിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു.

New Update
Untitled

ബെംഗളൂരു: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റില്‍ കര്‍ണാടകയെ പൂര്‍ണ്ണമായും അവഗണിച്ചുവെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കേന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനത്തിന് ശ്രദ്ധേയമായ ഒരു നേട്ടവും ലഭിച്ചിട്ടില്ലെന്നും ബജറ്റ് തികച്ചും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

നഗരവികസന മന്ത്രി കൂടിയായ ഡി.കെ. ശിവകുമാര്‍ സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനെ അവഗണിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു. 


'പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിനെ ആഗോള നഗരം എന്ന് വിളിക്കാറുണ്ട്. എന്നാല്‍ ഈ ആഗോള നഗരത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റില്‍ എന്താണ് നീക്കിവെച്ചത്?' അദ്ദേഹം ചോദിച്ചു.


സംസ്ഥാനം വലിയ സാമ്പത്തിക പിന്തുണ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ പ്രാഥമിക വിലയിരുത്തലില്‍ കര്‍ണാടകയ്ക്ക് ഒന്നും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങളെ ശിവകുമാര്‍ നിശിതമായി വിമര്‍ശിച്ചു. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് നിയമം ഫലത്തില്‍ റദ്ദാക്കിയ ശേഷം മറ്റൊരു പരിപാടിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.


പുതിയ ഫണ്ട് പങ്കിടല്‍ രീതി നടപ്പിലാക്കാന്‍ പ്രയാസമാണെന്നും പഴയ എംജിഎന്‍ആര്‍ഇജിഎ നിയമം തന്നെ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും സഹകരണ മേഖലയിലെ പഞ്ചസാര ഫാക്ടറികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ശിവകുമാര്‍ ഉയര്‍ത്തിക്കാട്ടി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിശ്ചയിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടായിട്ടും കര്‍ഷകരെ സഹായിക്കുന്ന നടപടികള്‍ ബജറ്റിലില്ല.

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ ഇല്ലാത്തതിനാല്‍ സഹകരണ മേഖലയിലെ പഞ്ചസാര ഫാക്ടറികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Advertisment