Advertisment

'മാര്‍ജിന്‍ വളരെ വലുതായിരിക്കില്ല, എന്നാല്‍ ഞങ്ങള്‍ രണ്ട് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കും'. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യാ മുന്നണിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡികെ ശിവകുമാര്‍

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി ലീഡ് ചെയ്യുന്നു.

New Update
dk sivakumar

ബംഗളൂരു:  മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യാ മുന്നണിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. 'മാര്‍ജിന്‍ വളരെ വലുതായിരിക്കില്ല, എന്നാല്‍ ഞങ്ങള്‍ രണ്ട് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നു.

Advertisment

ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ദേശീയ തലത്തില്‍ ശക്തമായ പ്രതിപക്ഷ പാര്‍ട്ടി ആവശ്യമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ നന്നായി വോട്ട് ചെയ്തു, അവര്‍ അത് തന്നെ ആവര്‍ത്തിക്കും'- ഡികെ ശിവകുമാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യ മുന്നണിക്കെതിരെ എന്‍ഡിഎയ്ക്കാണ് ആദ്യ ലീഡ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി ലീഡ് ചെയ്യുന്നു.

Advertisment