/sathyam/media/media_files/2025/07/26/untitleddarrkarnataka-2025-07-26-13-05-27.jpg)
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കര്‍ണാടക കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവം.
ഡി കെ ശിവകുമാറും സിദ്ധരാമയ്യയും കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
തര്‍ക്കം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതിന് പിന്നാലയാണ് സിദ്ധരാമയ്യ ഡി കെ ശിവകുമാറിനെ പ്രഭാത ഭക്ഷണത്തിനായി ക്ഷണിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
/filters:format(webp)/sathyam/media/media_files/2025/02/16/cFrntDPXy2Zn5JZoNy3O.jpg)
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള വാക് പോര് രൂക്ഷമായ സാഹചര്യത്തിലാണ് വിഷയം എത്രയും വേഗം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്.
ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമായിരിക്കും. താന്‍ തുടരണോ ഡികെ വരുമോ എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും എന്നും സിദ്ധരാമയ്യ അറിയിച്ചു.
ഞായറാഴ്ച രാവിലെ 9 മണിക്കാണ്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us