''വാക്കിന്റെ ശക്തിയാണ് ലോകശക്തി. ലോകത്തിലെ ഏറ്റവും വലിയ ശക്തി ഒരാളുടെ വാക്ക് പാലിക്കുക എന്നതാണ്. അത് ഒരു ജഡ്ജിയോ പ്രസിഡന്റോ മറ്റാരെങ്കിലുമോ ആകട്ടെ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും അതുപോലെ നടക്കണം': കർണാടകയിലെ അധികാര തർക്കത്തിനിടെ ഡി കെ ശിവകുമാറിന്റെ പോസ്റ്റ്

മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും സംസ്ഥാനത്തിന്റെ ഉന്നത സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്.

New Update
Untitled

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തെയും അധികാര പങ്കിടല്‍ ക്രമീകരണത്തെയും ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ നിഗൂഢ പരാമര്‍ശം നടത്തി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. 

Advertisment

'വാക്കിന്റെ ശക്തിയാണ് ലോകശക്തി. ലോകത്തിലെ ഏറ്റവും വലിയ ശക്തി ഒരാളുടെ വാക്ക് പാലിക്കുക എന്നതാണ്. അത് ഒരു ജഡ്ജിയോ പ്രസിഡന്റോ മറ്റാരെങ്കിലുമോ ആകട്ടെ, ഞാന്‍ ഉള്‍പ്പെടെ, എല്ലാവരും പറഞ്ഞതുപോലെ നടക്കണം. വാക്കുകളുടെ ശക്തിയാണ് ലോകശക്തി.'എക്സിലെ പോസ്റ്റില്‍ ശിവകുമാര്‍ എഴുതി.


നവംബര്‍ 20 ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയതായി പറയപ്പെടുന്ന 'അധികാര പങ്കിടല്‍' കരാറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും സംസ്ഥാനത്തിന്റെ ഉന്നത സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്.


അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ശിവകുമാര്‍ നിര്‍ബന്ധം പിടിക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഒരു സ്വകാര്യ ഹോട്ടലില്‍ ജാര്‍ക്കിഹോളിയുമായി ശിവകുമാര്‍ ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.


അതേസമയം, കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയ തന്ത്രം, പാര്‍ട്ടിയെ ശക്തിപ്പെടുത്തല്‍, 2028 ല്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരല്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment