New Update
/sathyam/media/media_files/2025/02/14/5auUnqr9sfThY4MMRLFr.jpg)
ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ് - കണാട്ട് പ്ലേസ് ഏരിയ ക്രിസ്തുമസും പുതുവത്സര ആഘോഷവും നടത്തി. സൗത്ത് അവന്യൂവിലെ എം പി ക്ലബ്ബിലായിരുന്നു പരിപാടികൾ അരങ്ങേറിയത്.
Advertisment
ഏരിയ ചെയർമാൻ എ കെ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പാലം ഇൻഫന്റ് ജീസസ് ഫൊറാന പള്ളിയിലെ ഫാ എബിൻ സേവ്യർ കുന്നപ്പിള്ളിൽ, വിശിഷ്ടാതിഥികളായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയ ട്രെഷറാർ എസ് കെ വിജയകുമാരൻ നായർ, ആക്ടിങ് സെക്രട്ടറി ഷാബു, വനിതാ വിഭാഗം കൺവീനർ നിർമ്മലാ നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന്ആ ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ലക്കി ഡ്രോ കൂപ്പണുകളുടെ നറുക്കെടുപ്പും നടത്തി. അത്താഴ വിരുന്നിനു ശേഷമാണ് പരിപാടികൾ സമാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us