/sathyam/media/media_files/2025/08/18/b72512ea-8734-42ab-9e3d-27973e8712ec-2025-08-18-18-28-02.jpg)
ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, പട്പർഗഞ്ച് - ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയയുടെ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.
ഏരിയ ചെയർമാൻ പി ഡി ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗം ആരാധ്യാ നായർ ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു. ഏരിയ സെക്രട്ടറി ആർ വാസുദേവൻ പിള്ള സ്വാഗതം ആശംസിച്ചു.
വിശിഷ്ടാതിഥി മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ. വൈസ് പ്രസിഡന്റും മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ, നീതി അപ്പാർട്ട്മെന്റ് പ്രസിഡന്റ് അനിൽ നായർ, ഏരിയ ട്രെഷറർ അനിൽ കുമാർ ഭാസ്കർ, വനിതാ വിഭാഗം കൺവീനർ ലെൻസി ജോദ്രി, വൈസ് ചെയർമാൻ സാജു എബ്രഹാം, മയൂർ വിഹാർ ഫേസ്-2 ഏരിയ ചെയർമാൻ എം എൽ ഭോജൻ തുടങ്ങിയവർ പ്രസംഗിച്ചു. കുമാരി മരിയ റിജോ ചാലിശേരി ആയിരുന്നു അവതാരക.
തുടർന്ന് ആൻഡ്രിയ സാജു, ആരാധ്യാ നായർ, ശരണ്യ പിള്ള എന്നീ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം മധുര പാനീയവും പലഹാരങ്ങളും നൽകിയതോടെയാണ് ചടങ്ങുകൾക്ക് സമാപനമായത്.