/sathyam/media/media_files/2025/11/04/132e67da-5d3e-4902-a379-5e2349b8a339-2025-11-04-16-03-56.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ്റെ കേരളപ്പിറവി - മാതൃഭാഷാ ദിനാഘോഷങ്ങൾ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി.
ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ബിനോയ് ജോബ് മുഖ്യാതിഥിയും മനോരമ ന്യൂസ് റീജിയണൽ ചീഫ് നിഷാ പുരുഷോത്തമൻ, പ്രശസ്ത സംരംഭകനും ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ കെ ആർ മനോജ്, പത്ര പ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറി ഡോ ഡി ധനസുമോദ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ പി എൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ഡിഎംഎ കേന്ദ്ര നിർവാഹക സമിതി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ സുജാ രാജേന്ദ്രൻ മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി.
/filters:format(webp)/sathyam/media/media_files/2025/11/04/07d9eeee-1ab4-4d91-a0af-de42274096de-2025-11-04-16-40-54.jpg)
ചടങ്ങിൽ ഡിഎംഎ വൈസ് പ്രെസിഡണ്ട്മാരായ കെ വി മണികണ്ഠൻ, കെ ജി രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കെ ആർ രാജുവിന്റെ പ്രാർത്ഥനാ ഗീതാലാപനത്തോടെ ആരംഭിച്ച ചടങ്ങുകളുടെ അവതാരക വീണാ എസ് നായർ ആയിരുന്നു.
മലയാള ഭാഷാ പഠന കേന്ദ്രങ്ങളിൽ നിന്നും "നീലക്കുറിഞ്ഞി" പരീക്ഷയിൽ വിജയികളായ ഡോ അഞ്ജലി എസ് നായർ, അർജുൻ നമ്പ്യാർ, വീനസ് മരിയ ടോംസ്, റിഫ്സാനാ ഇക്ബാൽ, എം ആരതി എന്നിവരെയും മലയാളാ ഭാഷാ കോർഡിനേറ്റർമാരായ എസ് ഷാജി കുമാർ, വി ആർ കൃഷ്ണദാസ്, സെൽമാ ഗിരീഷ്, സാറാ ഐസക്, രജനി രാജീവ്, എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/04/3628b34d-a68b-4efc-b208-d47f3f7ed05e-2025-11-04-16-41-43.jpg)
തുടർന്ന് ഡിഎംഎ മെഹ്റോളി ഏരിയ, കുമാരി അനുഷിത അനിലിന്റെ നൃത്ത സംവിധാനത്തിൽ 'കേരളീയം' എന്ന നൃത്ത ശിൽപ്പവും വിനയ് നഗർ - കിദ്വായ് നഗർ ഏരിയ 'തുളസിക്കതിർ നുള്ളിയെടുത്തു' എന്ന സിനിമാറ്റിക് ഫ്യൂഷനും അവതരിപ്പിച്ചു. വിവിധ ഏരിയകളിൽ നിന്നുള്ള ആകാശ് സുരേന്ദ്രൻ, സ്വാതി സുനിൽ, സ്നേഹാ ഷാജി, സ്വാതി സന്തോഷ്, ജോസ് പയ്യപ്പള്ളി, സി പി സനിൽ, എ കെ സുബ്രഹ്മണ്യം, സ്വാതി നായർ, നിത്യാ ജയപ്രകാശ്, ശ്യാം തിലക് നായർ എന്നീ 10 ഗായകർ അവതരിപ്പിച്ച ആസ്വാദ്യ മധുരമായ ഗാനമാലിക കേരളപ്പിറവി ദിനം അവിസ്മരണീയമാക്കി. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us