New Update
/sathyam/media/media_files/2025/03/25/l7eS5L0qBc9lKEiBgFM6.jpg)
ചെന്നൈ: ഡിഎംകെ സര്‍ക്കാരിന്റെ പ്രമുഖ വിമര്‍ശകനും യൂട്യൂബറുമായ സവുക്കു ശങ്കറിന്റെ വീട് ആക്രമിക്കപ്പെട്ടു. അക്രമികള്‍ യൂട്യൂബറുടെ വീട്ടിലേക്ക് മനുഷ്യവിസര്‍ജ്യവും മലിനജലവും വലിച്ചെറിഞ്ഞു.
Advertisment
സംഭവത്തെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ അണ്ണാമലൈ, വിടുതലൈ ചിരുതൈഗല്‍ കക്ഷി ഉന്നത നേതാവ് തോല്‍ തിരുമാവളവന്‍, എംഡിഎംകെ മേധാവി വൈകോ, നടനും രാഷ്ട്രീയക്കാരനുമായ വിജയ് നയിക്കുന്ന തമിഴ് വെട്രി കഴകം ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് എന്നിവര്‍ സംഭവത്തെ ശക്തമായി അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us