Advertisment

തമിഴ്‌നാട്ടില്‍ സിപിഎമ്മും, സിപിഐയും രണ്ട് സീറ്റുകളില്‍ വീതം മത്സരിക്കും; ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സിപിഎമ്മും, സിപിഐയും രണ്ട് സീറ്റുകളില്‍ വീതം മത്സരിക്കും. ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി

New Update
cpm cpi

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സിപിഎമ്മും, സിപിഐയും രണ്ട് സീറ്റുകളില്‍ വീതം മത്സരിക്കും. ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ, സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ എന്നിവർ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

മൂന്ന് റൗണ്ട് ചർച്ചകൾക്കൊടുവിലാണ് സി.പി.ഐ.യും ഡി.എം.കെ.യും തമ്മിൽ തെരഞ്ഞെടുപ്പ് ധാരണയായത്.കഴിഞ്ഞ തവണ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച സിപിഎമ്മും, സിപിഐയും രണ്ട് സീറ്റുകളില്‍ വീതം ജയിച്ചിരുന്നു. കോയമ്പത്തൂര്‍, മധുരൈ, നാഗപട്ടണം, തിരുപ്പൂര്‍ സീറ്റുകളിലായിരുന്നു ജയം. എന്നാല്‍ ഇത്തവണ ഈ സീറ്റുകള്‍ തന്നെ ഇടതുപാര്‍ട്ടികള്‍ക്കു ലഭിക്കുമോയെന്ന് വ്യക്തമല്ല.

 

Advertisment