ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/08/27/untitled-2025-08-27-15-57-09.jpg)
ചെന്നൈ: 51ാമത് സംസ്ഥാന ഷൂട്ടിംഗ് ഗെയിംസില്‍ ബിജെപി നേതാവ് കെ അണ്ണാമലൈയുടെ കയ്യില്‍ നിന്നും മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് തമിഴ്നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജയുടെ മകന്‍ സൂര്യ രാജ ബാലു. മെഡല്‍ കഴുത്തില്‍ അണിയിക്കാന്‍ വിസമ്മതിച്ച സൂര്യ തേജ പകരം അത് കൈയില്‍ സ്വീകരിച്ചു.
Advertisment
മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട അണ്ണാമലൈ ചടങ്ങിന്റെ ഭാഗമായി വിജയികളെ മാല അണിയിച്ചിരുന്നു. എന്നാല്‍ സൂര്യ അത് നിരസിച്ചു. തമിഴ്നാട്ടില്‍ സമാനമായ ഒരു അവഗണനയ്ക്ക് രണ്ടാഴ്ച കഴിഞ്ഞാണ് ഈ സംഭവം.
തിരുനെല്‍വേലിയിലെ മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയുടെ 32-ാമത് ബിരുദദാന ചടങ്ങില്‍, ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയായ ജീന്‍ ജോസഫ് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ വേദിയില്‍ കടന്നെത്തി വൈസ് ചാന്‍സലറില്‍ നിന്ന് ബിരുദം സ്വീകരിച്ചിരുന്നു.