/sathyam/media/media_files/2026/01/04/crime-2026-01-04-13-53-53.jpg)
ബെംഗളൂരു: വടക്കന്‍ ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്തിന് സമീപം വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവം സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് സംഭവം വിവാദമായിരുന്നു.
ഡിസംബര്‍ 17 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് വിനോദ് എന്ന പ്രതിയെ സോളദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഹെസരഘട്ട റോഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പിജിയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
'ചിക്കബനവാരയിലെ എജിബി ലേഔട്ടിലെ പിജി ഗേറ്റിന് സമീപം പുലര്‍ച്ചെ 12.45 ഓടെ, പ്രതി മോട്ടോര്‍ സൈക്കിളില്‍ ഡോക്ടറെ സമീപിച്ചു, ആദ്യം ഒരു ബസ് സ്റ്റോപ്പ് എവിടെയാണെന്ന് ചോദിച്ചു. തുടര്‍ന്ന് ബൈക്ക് നിര്‍ത്തി അവരോട് അപമര്യാദയായി പെരുമാറി,' പോലീസ് പറഞ്ഞു.
'ഡോക്ടറുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി, തുടര്‍ന്ന് പ്രതി ബൈക്കില്‍ ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ മുഴുവന്‍ സംഭവവും പതിഞ്ഞിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us