/sathyam/media/media_files/2026/01/11/untitled-2026-01-11-15-07-06.jpg)
ലഖ്നൗ: ലഖ്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി കേസില്‍ പുതിയ വഴിത്തിരിവ്. സഹപ്രവര്‍ത്തകയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭാര്യയെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയായ റമീസ് ഉദ്ദീന്‍ നായകിന്റൈ പിതാവ് സലിമുദ്ദീനെ അറസ്റ്റ് ചെയ്തു.
സലിമുദ്ദീന്‍ വളരെക്കാലമായി ഇത്തരം മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പഞ്ചാബ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഹിന്ദു സ്ത്രീകളെ പ്രണയത്തിലേക്ക് ആകര്‍ഷിച്ചതായി ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ സ്ത്രീകളെ ഇസ്ലാം മതം സ്വീകരിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായി ആരോപിക്കപ്പെടുന്നു.
സലിമുദ്ദീന്‍ നാല് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യമാരെല്ലാം മുമ്പ് ഹിന്ദുക്കളായിരുന്നു. സമാനമായ ഒരു റാക്കറ്റ് നടത്താന്‍ മകനെ സ്വാധീനിച്ചതായും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രത്യേക ലക്ഷ്യങ്ങള്‍ വെച്ചതായും ആരോപിക്കപ്പെടുന്നു.
മുഖ്യപ്രതിയായ മകന്‍ റമീസ് ഉദ്ദീന്‍ നായക് ഇപ്പോള്‍ ഒളിവിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us