പൂനെ അപകടം: കൗമാരക്കാരന്റെ രക്തസാമ്പിളുകള്‍ മാറ്റാന്‍ ഡോക്ടര്‍ കൈപ്പറ്റിയത് മൂന്ന് ലക്ഷം രൂപ

ഡോക്ടര്‍ കൈപ്പറ്റിയ തുകയില്‍ രണ്ടര ലക്ഷം രൂപ ശ്രീഹരി ഹല്‍നോറില്‍ നിന്നും ബാക്കി 50,000 രൂപ തവാരെയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഘട്കാംബ്ലെയില്‍ നിന്നും പൂനെ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. ഈ പണം എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെക്കുറിച്ച് വിവരമില്ല.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
pune1Untitled..90.jpg

പൂനെ: പോര്‍ഷെ കാര്‍ ഇടിച്ച് രണ്ട് ഐടി പ്രൊഫഷണലുകളെ കൊലപ്പെടുത്തിയ പൂനെയിലെ കൗമാരക്കാരനെ രക്ഷിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിന് രക്തസാമ്പിളുകള്‍ മാറ്റുകയും ചെയ്തതിന് അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയതായി റിപ്പോര്‍ട്ട്.

Advertisment

മെയ് 19 ന് നടന്ന അപകടത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

ആശുപത്രി ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. അജയ് തവാരെ, സര്‍ക്കാര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീഹരി ഹല്‍നോര്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം അതുല്‍ ഘട്ട്കാംബ്ലെ എന്ന ജീവനക്കാരനെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേരെയും മെയ് 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഡോക്ടര്‍ കൈപ്പറ്റിയ തുകയില്‍ രണ്ടര ലക്ഷം രൂപ ശ്രീഹരി ഹല്‍നോറില്‍ നിന്നും ബാക്കി 50,000 രൂപ തവാരെയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഘട്കാംബ്ലെയില്‍ നിന്നും പൂനെ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. ഈ പണം എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെക്കുറിച്ച് വിവരമില്ല.

മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ അയച്ചു. പ്രതികള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി തങ്ങളുടെ സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ രക്തസാമ്പിളുകളുടെ തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു. മൂന്നുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

Advertisment