കൊല്‍ക്കത്ത: യുവതിയെ മയക്കുമരുന്ന് കുത്തിവച്ച് മയക്കിയ ശേഷം ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. ചികിത്സ തേടി ക്ലിനിക്കിലെത്തിയ രോഗിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.
താന്‍ ചില ചികിത്സകള്‍ക്കായി പ്രതിയായ നൂര്‍ ആലം സര്‍ദാറിനെ കാണാന്‍ പോയതായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഡോക്ടര്‍ തനിക്ക് കുത്തിവയ്പ്പ് നല്‍കുകയും താന്‍ ബോധരഹിതയാകുകയും ചെയ്‌തെന്ന് യുവതി പറയുന്നു.
പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ എടുക്കുകയും പിന്നീട് ഇവ ഉപയോഗിച്ച് പലതവണ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു.
പ്രതി ആവശ്യപ്പെട്ട നാല് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ സ്വകാര്യ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
ഇരയായ യുവതി പിന്നീട് തന്റെ ഭര്‍ത്താവിനോട് ദുരനുഭവം വിവരിക്കുകയും വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തി ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയുമായിരുന്നു.