ഷോക്കേറ്റ് ബോധം നഷ്ടപ്പെട്ട ആറു വയസ്സുകാരന് റോഡരികില്‍ രക്ഷകനായി ഡോക്ടര്‍

കുട്ടിക്ക് സിപിആര്‍ നല്‍കി രക്ഷിക്കുന്ന ഡോക്ടറുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കുട്ടിയെ പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പും ശ്വാസവും കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
hghghgUntitled.4.jpg

ഹൈദരാബാദ്: ഷോക്കേറ്റ് ബോധരഹിതനായി വീണ ആറു വയസ്സുകാരന് റോഡരികില്‍ രക്ഷകനായി ഡോക്ടര്‍. കഴിഞ്ഞ ദിവസം വിജയവാഡയിലാണ് സംഭവം. വീട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് കുട്ടിയുടെ ബോധം നഷ്ട്ടപ്പെട്ടത്.

Advertisment

തുടര്‍ന്ന് കുട്ടിയേയും ചുമന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലേക്ക് നടന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഡോക്ടറുടെ ഇടപെടല്‍. മാതാപിതാക്കളില്‍ നിന്ന് കുട്ടിയെ വാങ്ങി ഡോക്ടറെ ഉടന്‍ സിപിആര്‍ നല്‍കുകയായിരുന്നു.

കുട്ടിക്ക് സിപിആര്‍ നല്‍കി രക്ഷിക്കുന്ന ഡോക്ടറുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കുട്ടിയെ പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പും ശ്വാസവും കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ ഉടന്‍ സിപിആര്‍ നല്‍കിയെന്ന് ഡോക്ടര്‍ പറഞ്ഞു.

സിപിആര്‍ നല്‍കി അഞ്ചു മിനിട്ടിനുള്ളില്‍ കുട്ടിയുടെ ശ്വാസമിടിപ്പ് സാധാരണ നിലയിലായി. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പൂര്‍ണ്ണ ആരോഗ്യവാനായ കുട്ടിയെ പിന്നീട് ഡിസ്ചാര്‍ജജ് ചെയ്തു.

Advertisment