New Update
/sathyam/media/media_files/2025/10/13/dr-suspension-2025-10-13-18-48-25.jpg)
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി വകുപ്പുമേധാവി ഡോ.എ.കെ ബിസോയിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Advertisment
ലൈംഗികാതിക്രമവും അശ്ലീലം കലര്‍ന്ന സംഭാഷണങ്ങളും ബിസോയിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് കാണിച്ച് എയിംസ് നഴ്സസ് യൂണിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും എയിംസ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയിലാണ് നടപടി.
ബിസോയി അടിക്കടി അശ്ലീലം കലർന്നതും അപമാനിക്കുന്നതുമായ സംഭാഷണങ്ങള്‍ ഉപയോഗിച്ചതായി നഴ്‌സസ് യൂണിയന്‍ ആരോപിച്ചു. തനിക്കെതിരെ പരാതി നല്‍കുന്നവരെ ബിസോയി ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.