യുഎസ് വിസ നിഷേധിച്ചതിനെ തുടർന്ന് ആന്ധ്രാപ്രദേശിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു

വെള്ളിയാഴ്ച രാത്രിയില്‍ യുവതി അമിതമായി ഉറക്കഗുളിക കഴിച്ചതോ അല്ലെങ്കില്‍ ഒരു കുത്തിവയ്പ്പ് എടുത്തതോ ആയിരിക്കാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

New Update
Untitled

ഹൈദരാബാദ്: യുഎസ് വിസ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. പദ്മ റാവു നഗറില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന രോഹിണിയാണ് മരിച്ചത്.

Advertisment

നവംബര്‍ 22 ന് നഗരത്തിലെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരി മരിച്ചവരുടെ കുടുംബാംഗങ്ങളെ അറിയിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.


വെള്ളിയാഴ്ച രാത്രിയില്‍ യുവതി അമിതമായി ഉറക്കഗുളിക കഴിച്ചതോ അല്ലെങ്കില്‍ ഒരു കുത്തിവയ്പ്പ് എടുത്തതോ ആയിരിക്കാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മരണകാരണം സ്ഥിരീകരിക്കും. 

Advertisment