ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/02/dog-bark-2025-12-02-19-05-43.jpg)
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ പോയ പെണ്‍കുട്ടിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു കൊലപ്പെടുത്തി. സാംഭാലില്‍ ആണ് സംഭവം.
Advertisment
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും തെരുവ് നായ്ക്കള്‍ പെണ്‍കുട്ടിയുടെ കൈ കടിച്ചെടുത്തിരുന്നു. കുടുംബാംഗങ്ങള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭാല്‍ ജില്ലയിലെ ഹസ്രത്‌നഗര്‍ ഗര്‍ഹി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പോട്ട ഗ്രാമത്തിലാണ് സംഭവം. വിനോദിന്റെ 9 വയസ്സുള്ള മകള്‍ റിയ ഗൗതം അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ വയലിലേക്ക് പോയിരുന്നു.
പെണ്‍കുട്ടി കളിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയും മുത്തശ്ശിയും കാലിത്തീറ്റ ശേഖരിക്കുന്ന തിരക്കിലായിരുന്നു. ഈ സമയത്താണ് കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us