റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നിർദ്ദേശിക്കുന്ന ബിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം. ബില്ലിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്ക് മുന്നറിയിപ്പ്‌

ഈ ബില്‍ നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് മുഴുവന്‍ അധികാരമുണ്ട്.

New Update
Untitledquad

ഡല്‍ഹി: അമേരിക്ക റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

Advertisment

ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം അവതരിപ്പിച്ച ഒരു ബില്‍ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ ബില്ല് പ്രകാരം, റഷ്യയില്‍ നിന്ന് എണ്ണയോ മറ്റ് ഉല്‍പ്പന്നങ്ങളോ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കയ്ക്ക് അധികാരം ലഭിക്കും.


റഷ്യയുടെ യുദ്ധ യന്ത്രത്തെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുക, റഷ്യന്‍ എണ്ണയും മറ്റ് ഉല്‍പ്പന്നങ്ങളും വാങ്ങുന്ന രാജ്യങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യയും ചൈനയും, ഈ വ്യാപാരം നിര്‍ത്താന്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യന്‍ പ്രസിഡന്റ് പുടിനെ ഉക്രെയ്ന്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായി മേശയിലേക്ക് കൊണ്ടുവരാന്‍ അമേരിക്കയ്ക്ക് കൂടുതല്‍ ശക്തമായ ഉപാധികള്‍ നല്‍കുക എന്നിവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍.


റഷ്യയില്‍ നിന്ന് എണ്ണ, പ്രകൃതിവാതകം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, യൂറേനിയം എന്നിവ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റ് അധികാരം ലഭിക്കും.


ഈ ബില്‍ നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് മുഴുവന്‍ അധികാരമുണ്ട്. സെനറ്റില്‍ 84 അംഗങ്ങളുടെ പിന്തുണയുള്ള ഈ ബില്‍, ജൂലൈയിലെ അവധി കഴിഞ്ഞ് വോട്ടിന് കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

Advertisment