ഡൂൺ മെഡിക്കൽ കോളേജിൽ റാ​ഗിങ്; ഒന്നാം വർഷ വി​ദ്യാർഥിയെ ബെൽറ്റ് ഉപയോ​ഗിച്ച് അടിച്ചതായി പരാതി, സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് സാധ്യത

New Update
DOON

ഡൽഹി: ഡെറാഡൂണിൽ പട്ടേൽ നഗറിലെ ​ഗവൺമെന്റ് ഡൂൺ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയെ റാ​ഗ് ചെയ്തതായി പരാതി. കോളേജിലെ സീനിയർ എംബിബിഎസ് വിദ്യാർഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗിന് വിധേയരാക്കുകയും മർദിക്കുകയും ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്.

Advertisment

2025 ബാച്ചിലെ ഒരു വിദ്യാർഥി അധികൃതർക്കു നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. ആക്രമണത്തിനിരയായ വിദ്യാർഥി സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലും പ്രതികാര ഭീതിയിലുമാണ് കഴിയുന്നതെന്നും പരാതിയിൽ പറയുന്നു.

2026 ജനുവരി 13-ന് ഹോസ്റ്റൽ വാർഡനു നൽകിയ പരാതിയിൽ ക്യാമ്പസിന് പുറത്തുവെച്ച് സീനിയർ വിദ്യാർത്ഥികൾ ബെൽറ്റുപയോഗിച്ച് ആക്രമിച്ചതായും ഭീക്ഷണിപ്പെടുത്തിയതായും വിദ്യാർത്ഥി ആരോപിക്കുന്നു. 

റാ​ഗിങ് നടന്നതായി തെളിയിക്കപ്പെടുകയാണെങ്കിൽ സീനിയർ‌ വിദ്യാർഥികൾക്ക് നേരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ ആന്റി റാഗിംഗ് കമ്മിറ്റി നടപടികൾ ആരംഭിക്കുകയും ആരോപിക്കപ്പെട്ട റാഗിംഗിലും ശാരീരിക പീഡനത്തിലും പങ്കുണ്ടെന്നു പറയപ്പെടുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. കുറ്റക്കാരെന്ന് കണ്ടെത്തപ്പെടുന്ന വിദ്യാർഥികൾക്ക് സസ്പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് ഭരണകൂടം അറിയിച്ചു.

Advertisment