യുപി: യുപിയില്‍ ഡബിള്‍ ഡക്കര്‍ ബസ് ട്രക്കില്‍ ഇടിച്ച് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ യമുന എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.
ഡല്‍ഹിയില്‍ നിന്ന് അസംഗഢിലേക്ക് പോവുകയായിരുന്ന ബസ് ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് തകര്‍ന്നു, യാത്രക്കാര്‍ ഉള്ളില്‍ കുടുങ്ങി.
അപകടത്തില്‍ 11 മാസം പ്രായമുള്ള പെണ്‍കുട്ടിയും അഞ്ച് വയസുള്ള കുട്ടിയും മൂന്ന് സ്ത്രീകളും ഒമ്പത് പുരുഷന്മാരും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ചില്ലുകള്‍ തകര്‍ത്താണ് നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ ചികിത്സയ്ക്കായി ജെവാറിലെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോക്കല്‍ പോലീസ് സ്ഥലത്തെത്തി. അവര്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് അയച്ചു. മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, രണ്ട് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ഫൈസാബാദ് ആസ്ഥാനമായുള്ള കൃഷ്ണ ട്രാവല്‍സ് എന്ന കമ്പനിയുടേതാണ് ബസ്.