മൂ​ന്ന് സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. സ്ത്രീ​ധ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​യാ​ൾ മൂ​ന്ന് വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് റിപ്പോർട്ട്

അ​വി​വാ​ഹി​ത​നെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു വി​വാ​ഹം. പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​ര​പ്ര​കാ​രം ല​ളി​ത്പു​ർ ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന സു​നി​ൽ സ്ത്രീ​ധ​നം മോ​ഹി​ച്ചാ​ണ് ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ച്ച​ത്.

New Update
dowery

ലക്‌നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ളി​ത്പു​ർ ജി​ല്ല​യി​ൽ മൂ​ന്ന് സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ച്ച യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. 

Advertisment

സ്ത്രീ​ധ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​യാ​ൾ മൂ​ന്ന് വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 

സം​ഭ​വ​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു​മി​ച്ചെ​ത്തി സു​നി​ൽ കു​മാ​ർ എ​ന്ന യു​വാ​വി​നെ​തി​രെ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ശി​വാ​നി, രാ​ഖി, ജ്യോ​തി എ​ന്നി​വ​രാ​ണ് പ​രാ​തി​ക്കാ​ർ. ഇ​വ​ർ മൂ​ന്നു​പേ​രെ​യും 2019, 2021, 2023 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് സു​നി​ൽ വി​വാ​ഹം ചെ​യ്ത​ത്. 

അ​വി​വാ​ഹി​ത​നെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു വി​വാ​ഹം. പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​ര​പ്ര​കാ​രം ല​ളി​ത്പു​ർ ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന സു​നി​ൽ സ്ത്രീ​ധ​നം മോ​ഹി​ച്ചാ​ണ് ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ച്ച​ത്. 

വി​വാ​ഹ​ത്തി​നു ശേ​ഷം കൂ​ടു​ത​ൽ സ്ത്രീ​ധ​ന​ത്തി​നാ​യി ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കു​ക​യും വി​വാ​ഹ​മോ​ച​ന​ത്തി​നു പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും.

ശേ​ഷം അ​ടു​ത്ത ഗ്രാ​മ​ത്തി​ൽ പോ​യി വേ​റെ വി​വാ​ഹം ക​ഴി​ച്ചു കു​റ​ച്ചു നാ​ൾ ജീ​വി​ക്കും.

ഇ​ത്ത​ര​ത്തി​ൽ നാ​ലാ​മ​ത്തെ വി​വാ​ഹ​ത്തി​നു ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് മു​ൻ​ഭാ​ര്യ​മാ​ർ പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

2019ലാ​ണ് സു​നി​ൽ ല​ളി​ത്പു​ർ ജി​ല്ല​യി​ലെ ശി​വാ​നി​യെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ എ​ട്ട് ല​ക്ഷ​ത്തോ​ളം സ്ത്രീ​ധ​ന​മാ​യി ന​ൽ​കി. ഇ​തി​ൽ അ​ഞ്ച് ല​ക്ഷം പ​ണ​മാ​യി​ട്ടാ​ണ് ന​ൽ​കി​യ​ത്. 

എ​ന്നാ​ൽ കൂ​ടു​ത​ൽ സ്ത്രീ​ധ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​നി​ൽ പീ​ഡ​നം ആ​രം​ഭി​ച്ച​തോ​ടെ കു​ടും​ബ ബ​ന്ധം ത​ക​ർ​ന്നു.


ഇ​തി​നു ശേ​ഷം 2021ൽ ​സു​നി​ൽ ല​ളി​ത്പു​ർ ജി​ല്ല​യി​ൽ​ത​ന്നെ മ​റ്റൊ​രു ഗ്രാ​മ​ത്തി​ൽ​നി​ന്നും രാ​ഖി​യെ വി​വാ​ഹം ചെ​യ്തു. 

ഇ​ത്ത​വ​ണ​യും എ​ട്ട് ല​ക്ഷം രൂ​പ സ്ത്രീ​ധ​നം വാ​ങ്ങി​യാ​യി​രു​ന്നു വി​വാ​ഹം. എ​ന്നാ​ൽ കു​റ​ച്ചു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ സ്വ​ർ​ണ​മാ​ല​യും ബു​ള്ള​റ്റ് വാ​ഹ​ന​വും ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു.

2023 ലാ​യി​രു​ന്നു ജ്യോ​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹ​ശേ​ഷം കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡ​നം തു​ട​ങ്ങി. 

ഇ​തി​നി​ട​യി​ൽ സു​നി​ൽ മു​ൻ​പും വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് ജ്യോ​തി മ​ന​സി​ലാ​ക്കി.

തു​ട​ർ​ന്ന് ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യും മ​റ്റു ഭാ​ര്യ​മാ​രെ​യും കൂ​ട്ടി പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. 

മൂ​ന്നാം വി​വാ​ഹ​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്കു പെ​ൺ​കു​ഞ്ഞും പി​റ​ന്നി​രു​ന്നു.

 അ​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ൾ നാ​ലാം വി​വാ​ഹ​ത്തി​നു ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു സു​നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Advertisment