/sathyam/media/media_files/2026/02/20/untitled-2026-02-20-14-18-06.jpg)
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള ക്രൂരമായ പീഡനവിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയുടെ കിച്ചണിലും ബാത്ത്‌റൂമിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വാഗണ്‍-ആര്‍ കാറും 2 ലക്ഷം രൂപയും അധികമായി ആവശ്യപ്പെട്ടായിരുന്നു പീഡനം.
2019 മാര്‍ച്ച് 12-നാണ് കപില്‍ ദേവും യുവതിയും വിവാഹിതരായത്. വിവാഹസമയത്ത് ബൈക്കും 5.51 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പെടെ 15 ലക്ഷത്തോളം രൂപ യുവതിയുടെ വീട്ടുകാര്‍ ചിലവാക്കിയിരുന്നു. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു.
യുവതിക്ക് രണ്ട് കുട്ടികള്‍ ഉണ്ടായതിന് ശേഷവും പീഡനം തുടര്‍ന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയുടെ സ്വകാര്യത ലംഘിച്ചുകൊണ്ട് ശുചിമുറിയിലും അടുക്കളയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല.
നവംബര്‍ 5-ന് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരനും ഭീഷണിപ്പെടുത്തി.
ഒരു മാസത്തിന് ശേഷം രോഗബാധിതനായ ഇളയ മകനോടൊപ്പം യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. കുട്ടിയുടെ ചികിത്സാ ചെലവുകള്‍ യുവതിയുടെ വീട്ടുകാരാണ് വഹിച്ചത്.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീധനമായി നല്‍കിയ സാധനങ്ങളെല്ലാം ഭര്‍ത്താവിന്റെ വീട്ടുകാര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും യുവതി ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us