യുപിയിൽ സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും അരുംകൊല. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ഗർഭിണിയെ മർദിച്ച് കൊന്നു. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം തിരക്കിട്ട് സംസ്കരിച്ചു. ഭർത്താവിനും ബന്ധുക്കൾക്കെതിരെയും  എഫ്‌ഐആർ

New Update
G

ഡൽഹി: സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഗോപാൽപൂർ ഗ്രാമത്തിൽ ആണ് 21 വയസ്സുള്ള ഗർഭിണിയായ സ്ത്രീയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തല്ലിക്കൊന്നത്. 

Advertisment

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഗോപാൽപൂർ സ്വദേശിയായ സച്ചിനെ രജനി കുമാരി വിവാഹം ചെയ്തത്. രജനി കുമാരിയുടെ ഭർത്താവ്, സഹോദരന്മാരായ പ്രാൻഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടീന എന്നിവർ ചേർന്ന് ഒരു ടെന്റ് ഹൗസ് തുറക്കാൻ 5 ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) രാഹുൽ മിതാസ് പറഞ്ഞു.

വെള്ളിയാഴ്ച യുവതിയെ ബന്ധുക്കൾ ചേർന്ന് ആക്രമിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് രജനിയുടെ അമ്മ സുനിതാ ദേവി ശനിയാഴ്ച ഒഞ്ച പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എഎസ്പി മിതാസ് പറഞ്ഞു.

Advertisment