ക​ന്യ​കാ​ത്വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​കാ​ൻ ഭ​ർ​തൃ​വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചു. സ്വ​ർ​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ചു: യു​വ​തി ജീ​വ​നൊ​ടു​ക്കി

മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. നാ​സി​ക്കി​ലെ പ​ഞ്ച​വ​ടി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം

New Update
Death

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. നാ​സി​ക്കി​ലെ പ​ഞ്ച​വ​ടി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

Advertisment

നേ​ഹ(27) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും നാ​ല് ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ന്യ​കാ​ത്വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​കാ​ൻ ഭ​ർ​തൃ​വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ച​താ​യും സ്വ​ർ​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് എ​ന്ന​യാ​ളു​മാ​യി നേ​ഹ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

വി​വാ​ഹ​ത്തി​ന് തൊ​ട്ട് പി​ന്നാ​ലെ ത​ന്നെ ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും സ​ഹോ​ദ​രി​മാ​രും പ​ണ​വും സ്വ​ർ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ച്ചി​രു​ന്ന​താ​യി യു​വ​തി കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

മ​ർ​ദ​ന​ത്തി​ൽ മ​നം​നൊ​ന്ത് വി​ഷം ക​ഴി​ച്ചാ​ണ് നേ​ഹ ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ന്‍റെ പ​ക​ർ​പ്പ് നേ​ഹ സ​ഹോ​ദ​ര​ന് വാ​ട്സ്ആ​പ്പി​ലൂ​ടെ അ​യ​ച്ച് ന​ൽ​കി​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ സ​ഹോ​ദ​ര​ൻ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും യു​വ​തി മ​രി​ച്ചി​രു​ന്നു.

നേ​ഹ​യു​ടെ മ​ര​ണ​ത്തി​ൽ നീ​തി ആ​വ​ശ്യ​പ്പെ​ട്ടും മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്ക് ക​ർ​ശ​ന ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ​ഞ്ച​വ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് ബ​ന്ധു​ക്ക​ൾ ത​ടി​ച്ചു​കൂ​ടി.

Advertisment