സ്ത്രീധന പീഡനം:  വിവാഹം കഴിഞ്ഞ് നാലാം മാസം യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ തുടർച്ചയായ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് മയൂരിയുടെ വീട്ടുകാർ ആരോപിച്ചു

New Update
SUICIDE

മുംബൈ:  വിവാഹം കഴിഞ്ഞ് നാലാം മാസം യുവതി ജീവനൊടുക്കി. മയൂരി ഗൗരവ് തോസർ എന്ന 23 കാരിയാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ തുടർച്ചയായ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് മയൂരിയുടെ വീട്ടുകാർ ആരോപിച്ചു. 

Advertisment

വിവാഹം കഴിഞ്ഞ് നാല് മാസത്തിനിടെ മയൂരിയുടെ ഭർത്താവിന്റെ കുടുംബാം​ഗങ്ങളുമായി  നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലവത്തായില്ലെന്ന്  മാതാപിതാക്കൾ പറഞ്ഞു. ഇതിനിടെ തന്റെ മകളു‌ടെ മരണത്തിന് കാരണക്കാരായവരെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ മുംബൈ പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. 

mumbai death women dowry
Advertisment