/sathyam/media/media_files/2025/11/27/untitled-2025-11-27-11-45-28.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബാക്രമണത്തിന് രണ്ട് മാസം മുമ്പ്, കേസിലെ പ്രധാന പ്രതിയായ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ തന്റെ ശമ്പളത്തില്‍ നിന്ന് അഡ്വാന്‍സ് അടിയന്തരമായി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
ഈ പണം ഭീകരാക്രമണത്തിന് ധനസഹായം നല്‍കാന്‍ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍വിശ്വസിക്കുന്നു.
അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റെസിഡന്റായിരുന്ന അദീല്‍ 2025 മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ ഒരു ആശുപത്രിയില്‍ ചേര്‍ന്നത്. നവംബര്‍ 6 ന് അറസ്റ്റിലായതിന് ശേഷം ലഭിച്ച ഡിലീറ്റ് ചെയ്ത സന്ദേശങ്ങളില്‍ നിന്ന് ഇയാള്‍ ആവര്‍ത്തിച്ച് ഫണ്ടിനായി അപേക്ഷിക്കുന്നതായി വ്യക്തമാണ്.
അദീലിന്റെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. ആദില്‍ അടിയന്തിരമായി ശമ്പളം മുന്‍കൂര്‍ ആയി ആവശ്യപ്പെടുന്ന ആവര്‍ത്തിച്ചുള്ള സന്ദേശങ്ങളാണ് അതില്‍ നിന്ന് വ്യക്തമാകുന്നത്.
ആദില്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും, അല്‍ ഫലാഹ് സര്‍വകലാശാലയിലെ മാനേജ്മെന്റില്‍ നിന്ന് ശമ്പളം മുന്‍കൂട്ടി ആവശ്യപ്പെട്ടതായും സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നു.
സെപ്റ്റംബര്‍ 5 മുതല്‍ 9 വരെയായിരുന്നു സംഭാഷണങ്ങള്‍ നടന്നതെന്ന് പറയപ്പെടുന്നു. ഡല്‍ഹി സ്‌ഫോടനത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന 26 ലക്ഷം രൂപയില്‍ ആദില്‍ എട്ട് ലക്ഷം രൂപ സംഭാവന ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us