ക്ലിനിക്കിലേക്ക് മടക്കം; രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍; പ്രഖ്യാപനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ

മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഡോ. ഹര്‍ഷവര്‍ധന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് തീരുമാനം.

New Update
dr harsh vardhan

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ഡോ. ഹര്‍ഷവര്‍ധന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് തീരുമാനം. നേരത്തെ ചാന്ദ്‌നി ചൗക്കിലെ എംപിയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഇത്തവണ പ്രവീണ്‍ ഖണ്ഡേല്‍വാലാണ് ഇവിടെ മത്സരിക്കുന്നത്. 

Advertisment

അഞ്ച് തവണ എംഎൽഎയും രണ്ട് തവണ എംപിയുമായ വർധൻ കേന്ദ്ര ആരോഗ്യ മന്ത്രിയായും കേന്ദ്ര പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇഎൻടി സർജനായി തൻ്റെ കരിയറിൽ തിരിച്ചെത്തുമെന്നും കിഴക്കൻ ഡൽഹിയിലെ കൃഷ്ണ നഗറിലുള്ള തൻ്റെ ക്ലിനിക്കിൽ ജോലി പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment